പൂ​കൃ​ഷി വി​ള​വെ​ടു​പ്പു​ത്സ​വം
Friday, September 13, 2024 11:50 PM IST
മു​ണ്ട​ക്ക​യം: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ബ​ന്തി, മു​ല്ല, അ​ര​ളി, റോ​സ ഉ​ൾ​പ്പെ​ടെ​യു​ള്ള പൂ​ക്ക​ൾ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​ള​വെ​ടു​ത്ത​ത്. ക​രി​നി​ല​ത്ത് ന​ട​ന്ന പൂ​കൃ​ഷി വി​ള​വെ​ടു​പ്പു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ലാ​മ്മ ഡൊ​മി​നി​ക്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​വി. അ​നി​ൽ​കു​മാ​ർ, ദി​ലീ​ഷ് ദി​വാ​ക​ര​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​ജി. വ​സ​ന്ത​കു​മാ​രി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.