ബൈ​പാ​സ് റോ​ഡ് ഉ​ദ്ഘാ​ട​നം
Saturday, September 14, 2024 11:14 PM IST
എ​രു​മേ​ലി: നി​ർ​ദി​ഷ്‌​ട വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​ടെ സ​മീ​പ​ന റോ​ഡും എ​രു​മേ​ലി ടൗ​ണി​ലേ​ക്കു​ള്ള സ​മാ​ന്ത​ര പാ​ത​യു​മാ​യ ഓ​രു​ങ്ക​ൽ​ക​ട​വ് ബൈ​പാ​സ് റോ​ഡ് 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ്‌ റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ഞ്ഞി​ര​പ്പ​ള്ളി - എ​രു​മേ​ലി റോ​ഡി​ലെ കു​റു​വാ​മു​ഴി​യി​ൽ നി​ന്നാ​രം​ഭി​ച്ച് ഓ​രു​ങ്ക​ൽ​ക​ട​വ് പാ​ലം വ​ഴി വ​ലി​യ​മ്പ​ല​ത്തി​ന് പു​റ​കി​ലൂ​ടെ പൊ​രി​യ​ന്മ​ല വ​ഴി ക​രി​മ്പി​ൻ​തോ​ട് എ​ത്തി എ​രു​മേ​ലി - റാ​ന്നി പാ​ത​യി​ൽ പ്ര​വേ​ശി​ക്കു​ന്ന 6.600 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ബൈ​പാ​സ് റോ​ഡ് ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ റീ ​ടാ​ർ ചെ​യ്ത് നി​ർ​മി​ച്ച​ത്. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്.

സ​മ്മേ​ള​ന​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.