നൂ​റ്റി​പ്പ​ത്തി​ന്‍റെ നി​റ​വി​ലായ മാ​ട​പ്പ​ള്ളി ഗ​വ.​ എ​ല്‍പിഎസിന് പു​തി​യ കെ​ട്ടി​ടം
Saturday, September 14, 2024 7:02 AM IST
മാ​ട​പ്പ​ള്ളി: 110 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള മാ​ട​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് എ​ല്‍പി സ്‌​കൂ​ളി​ന് എം​എ​ല്‍എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്നും ഒ​രു കോ​ടി രൂ​പ മു​ട​ക്കി പു​ത്ത​ന്‍കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്നു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. കോ​ട്ട​യം ജി​ല്ല​യി​ലെ​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ല്‍പി വി​ഭാ​ഗം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളാ​ണി​ത്. നൂ​റ്റി​പ്പ​ത്ത് വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി ആ ​സ്ഥാ​ന​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​ത്.


മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു, ബ്ലോ​ക്ക് മെം​ബ​ര്‍ ബി​ന്ദു ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രാ​യ വി.​വി. വി​ന​യ​കു​മാ​ര്‍, ബി​ന്‍സ​ണ്‍ പ​ട​നി​ലം, ജോ​സ​ഫ് പ​റ​യി​ല്‍, ബി​പി​ഒ ര​തീ​ഷ്, എ​സ്എം​സി ചെ​യ​ര്‍മാ​ന്‍ കെ. ​സു​രേ​ന്ദ്ര​നാ​ഥ പ​ണി​ക്ക​ര്‍, അ​ലു​മ്നി പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബാ​ല​ച​ന്ദ്ര​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് ആ​ശ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.