ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ രം​ഗ​ത്ത് പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ : ചാ​സി​ല്‍ സം​രം​ഭ​ക​ത്വ ക്യാ​മ്പ്
Saturday, September 14, 2024 7:03 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍ ചാ​സ് ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ക​ദി​ന വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എ​സ്ബി കോ​ള​ജ് ക​ല്ല​റ​യ്ക്ക​ല്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ സി.​ജി. ആ​ണ്ട​വ​ര്‍ നി​ര്‍വ​ഹി​ച്ചു.

ഗ്രാ​മീ​ണ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളി​ല്‍ പു​തി​യ ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ച് സ്വ​യം തൊ​ഴി​ല്‍സം​രം​ഭ​ങ്ങ​ള്‍ വ​ള​ര്‍ന്നു​വ​രേ​ണ്ട​ത് നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് അ​നി​വാ​ര്യ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​നാ​യി 35 ശ​ത​മാ​നം​വ​രെ സ​ബ്‌​സി​ഡി ന​ല്‍കി​ക്കൊ​ണ്ട് പി​എം​ഇ​ജി​പി പോ​ലു​ള്ള പ​ദ്ധ​തി​ക​ള്‍ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍ കേ​ര​ള ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്രാ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.


ചാ​സ് ഖാ​ദി ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ദി ക​മ്മീ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​എ​സ്. ഗ​ണേ​ശ​ന്‍ ക്ലാ​സ് ന​യി​ച്ചു. ച​ങ്ങ​നാ​ശേ​രി മു​ന്‍സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ ബീ​ന ജി​ജ​ന്‍, അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍, ചാ​സ് ഖാ​ദി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജോ​ണ്‍ സ​ക്ക​റിയാ​സ്, ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് വി​ദ്യാ​ല​യ സീ​നി​യ​ര്‍ ഇ​ന്‍സ്ട്ര​ക്ട​ര്‍ ശ​ശി​കു​മാ​ര്‍ കെ. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍നി​ന്ന് പു​തി​യ ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ച് വി​വി​ധ സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള 150 ഓ​ളം പേ​രാ​ണ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തത്. ​മ​ല്ല​പ്പ​ള്ളി ഖാ​ദി വി​ദ്യാ​ല​യ​ത്തി​ലെ സ്റ്റാ​ഫം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍കി.