കോ​​ട്ട​​യം ടെ​​ക്സ്റ്റൈ​​ൽ​​സ് ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ഈ ഓ​​ണ​​ക്കാ​​ലം ദു​​രി​​ത​​കാ​​ലം
Saturday, September 14, 2024 6:50 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: കെ​​എ​​സ്ഇ​​ബി ഫ്യൂ​​സ് ഊ​​രി​​യ​​തോ​​ടെ കോ​​ട്ട​​യം ടെ​​ക്സ്റ്റൈ​​ൽ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ വീ​​ടു​​ക​​ളി​​ൽ അ​​ടു​​പ്പി​​ലെ ക​​ന​​ല​​ണ​​ഞ്ഞു. ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് 20 മു​​ത​​ൽ ക​​മ്പ​​നി ലേ ​​ഓ​​ഫി​​ലാ​​ണ്. വൈ​​ദ്യു​​തി ചാ​​ർ​​ജ് ഇ​​ന​​ത്തി​​ൽ 38 ല​​ക്ഷം രൂ​​പ കു​​ടി​​ശി​​ക വ​​ന്ന​​തോ​​ടെ​​യാ​​യി​​രു​​ന്നു കെ​​എ​​സ്ഇ​​ബി​​യു​​ടെ ന​​ട​​പ​​ടി.

ലേ ​​ഓ​​ഫി​​ന്‍റെ പേ​​രി​​ൽ എ​​ല്ലാ ദി​​വ​​സ​​വും തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ക്കൊ​​ണ്ട് ഒ​​പ്പ് ഇ​​ടു​​വി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ യാ​​തൊ​​രു ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും അ​​വ​​ർ​​ക്ക് ന​​ൽ​​കു​​ന്നി​​ല്ല. ലേ ​​ഓ​​ഫി​​നു മു​​മ്പു​​ള്ള ര​​ണ്ടു മാ​​സ​​ത്തെ ശ​​മ്പ​​ള​​വും കു​​ടി​​ശി​​ക​​യാ​​ണ്. അ​​തു​​പോ​​ലും ന​​ൽ​​കാ​​ൻ അ​​ധി​​കൃ​​ത​​ർ ത​​യ്യാ​​റാ​​കു​​ന്നി​​ല്ലെ​​ന്ന് ജീ​​വ​​ന​​ക്കാ​​ർ പ​​റ​​ഞ്ഞു.

കു​​ടി​​ശി​​ക തീ​​ർ​​ത്ത് ക​​മ്പ​​നി പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ ക​​മ്പ​​നി അ​​ധി​​കൃ​​ത​​രു​​ടെ​​യോ സ​​ർ​​ക്കാ​​രി​​ന്‍റെ​​യോ ഭാ​​ഗ​​ത്തു​​നി​​ന്ന് യാ​​തൊ​​രു ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​കു​​ന്നി​​ല്ല. പ്ര​​തി​​സ​​ന്ധി അ​​നി​​ശ്ചി​​ത​​മാ​​യി നീ​​ളു​​ക​​യാ​​ണ്. ഓ​​ണ​​മാ​​യി​​ട്ടു​​പോ​​ലും തൊ​​ഴി​​ലാ​​ളി​​ക​​ളെ തി​​രി​​ഞ്ഞു​​നോ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ത​​യ്യാ​​റാ​​കു​​ന്നി​​ല്ല. ത​​ങ്ങ​​ൾ ക​​ടു​​ത്ത​​ബു​​ദ്ധി​​മു​​ട്ടി​​ലാ​​ണെ​​ന്ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​റ​​യു​​ന്നു.


പ്ര​​തി​​സ​​ന്ധി​​ക്ക് അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഹാ​​രം ക​​ണ്ടു ക​​മ്പ​​നി തു​​റ​​ക്കാ​​നും ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ന​​ൽ​​കാ​​നു​​ള്ള തു​​ക​​യെ​​ങ്കി​​ലും ന​​ൽ​​കാ​​നും അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.