നീ​ണ്ടൂ​ർ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്: ആം ​ആ​ദ്മി പാ​ർ​ട്ടി റോ​ഡ് ഉ​പ​രോ​ധ​ത്തി​ന്
Friday, July 5, 2024 6:52 AM IST
ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ-​നീ​ണ്ടൂ​ർ റോ​ഡി​ൽ കോ​ട്ട​മു​റി​ക്കു സ​മീ​പ​മു​ള്ള വെ​ള്ള​ക്കെ​ട്ടു നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ക്കും.

ചെ​റി​യ മ​ഴ​യി​ൽ പോ​ലും രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം ദു​രി​ത​മാ​കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ ഏ​റെ​യാ​യി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.

ത​ദ്ദേ​ശ​വാ​സി​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും എം​എ​ൽ​എ​യെ​യും ക​ണ്ട് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. റോ​ഡ് ന​വീ​ക​ര​ണ സ​മ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ അ​നാ​സ്ഥ മൂ​ല​മാ​ണ് ഇ​വി​ടെ സ്ഥി​രം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആം ​ആ​ദ്മി പാ​ർ​ട്ടി അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നാളെ രാ​വി​ലെ 10.30ന് ​കോ​ട്ട​മു​റി റോ​ഡ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.