ഏറ്റുമാനൂര്‍: കുടുംബങ്ങളെ പടുത്തുയര്‍ത്തുന്നതിലും വ്യക്തികള്‍ക്കു രൂപം നല്‍കുന്നതിലും നിര്‍ണായകമായ ദൗത്യം നിര്‍വഹിക്കുന്ന മാതൃത്വം മഹനീ സ്ഥാനമാണെന്ന് അതിരൂപത നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത മാതൃവേദിയുടെ 44-ാം ജന്മവാര്ഷിക സമ്മേളനം ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതൃവേദി പ്രസിഡന്റ് ബീന ജോസഫ് അധ്യക്ഷത വഹിച്ചു.
അതിരമ്പുഴ ഫൊറോന വികാരി ഫാ. ജോസഫ് മുണ്ടകത്തില്‍ അനുഗ്രഹപ്രഭാഷണവും അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖ സന്ദേശവും നല്കി. ഫൊറോന ഡയറക്ടര്‍ ഫാ. വര്‍ഗീസ് പ്ലാപ്പറമ്പില്‍, ക്രിസ്തുരാജ് പള്ളി വികാരി ഫാ. ജോസ് മുകളേല്‍, അതിരൂപത പിതൃവേദി പ്രസിഡന്റ് ജിനോദ് ഏബ്രാഹം, അതിരമ്പുഴ ഫൊറോനാ ആനിമേറ്റര്‍ സിസ്റ്റര്‍ അമല എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ ബെസ്റ്റ് നഴ്സ് അവാര്‍ഡ് കരസ്ഥമാക്കിയ ഡോ. സുമ ജോസിന് മാതൃവേദിയുടെ പ്രത്യേക ആദരവ് മാര്‍ തോമസ് തറയില്‍ സമ്മാനിച്ചു. അതിരൂപത മാതൃവേദി സെക്രട്ടറി മിനി തോമസ്, സാലിമ്മ ജോസഫ്, ടെസി വര്‍ഗീസ്, സാലി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.