കാ​വാ​ലം സ്റ്റേ ​ബ​സ് പു​ന​രാ​രം​ഭി​ച്ചു
Thursday, September 19, 2024 11:31 PM IST
മങ്കൊ​മ്പ്: കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്നു നി​ല​ച്ചു​പോ​യ കാ​വാ​ല​ത്തുനി​ന്നും കോ​ട്ട​യ​ത്തി​നും ച​ങ്ങ​നാ​ശേ​രി​ക്കു​മു​ള്ള കെ​എ​സ്ആ​ർ​ടി​സി സ്റ്റേ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. സ്റ്റേ ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന ​ക​ർ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ.​ ജോ​ഷി​യും സ്റ്റേ ​ബ​സി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ക​ർ​മം കോ​ട്ട​യം ഡി​റ്റി​ഒ പി.​ അ​നി​ൽ​കു​മാ​റും നി​ർ​വ​ഹി​ച്ചു.

കാ​വാ​ലം ബ​സ് സ്റ്റാ​ൻഡിൽ നി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, റ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി​യു​ള്ള ച​ങ്ങ​നാ​ശേരി സ​ർ​വീ​സു​ക​ളാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി​ക്കു പു​ല​ർ​ച്ചെ 5.10നും ​കോ​ട്ട​യ​ത്തി​നു​ള്ള ബ​സ് 5.30 നു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് നാ​ലു വ​ർ​ഷ​ങ്ങ​ളാ​യി നി​ല​ച്ചു​പോ​യ സ്റ്റേ ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​വാ​ൻ കേ​ര​ള ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ന​ട​ത്തി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെത്തുട​ർ​ന്നാ​ണ് ന​ട​പ​ടി​യാ​യ​ത്.


ജീ​വ​ന​ക്കാ​ർ​ക്കു രാ​ത്രി താ​മ​സ​ത്തി​നാ​യി ന​ൽ​കി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​രോ​ധ സ​മി​തി മ​റ്റു സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക​യാ​യി​രു​ന്നു.

സ​മി​തി കു​ട്ട​നാ​ട് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ൻ പ​ള്ളി​വാ​തു​ക്ക​ൽ അ​ധ്യ ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​വി​ധ രാ​ഷ​്ട്രീ​യ സാ​മു​ദാ​യി​ക സാ​മൂ​ഹ്യനേ​താ​ക്ക​ളാ​യ ടി.​ ശ​ശി, എ​ബി നീ​ലം​പേ​രൂ​ർ, ന​ന്ദ​ന​ൻ വ​ലി​യ​പ​റ​മ്പ്, വി​ജ​യ​കു​മാ​ർ പൂ​മം​ഗ​ലം, കെ.​സി.​ സാ​ബു, കെ. ​സ​ജി, പി.​ആ​ർ.​ സ​തീ​ശ​ൻ, കു​ഞ്ഞു​മോ​ൻ കാ​വാ​ലം, ബി​ജു സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.