പൈ​പ്പുപൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു; ക​ണ്ട ഭാ​വ​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
Friday, September 20, 2024 11:56 PM IST
മാ​ങ്കാം​കു​ഴി: റോ​ഡി​നു സ​മീ​പ​ത്തെ പൈ​പ്പുപൊ​ട്ടി ജ​ലം പാ​ഴാ​കു​മ്പോ​ഴും അ​ധി​കൃ​ത​ർ​ക്ക് ക​ണ്ട ഭാ​വ​മി​ല്ല. കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത​യി​ൽ വെ​ട്ടി​യാ​ർ പ​ള്ളി​മു​ക​ളി​ൽ ജം​ഗ്‌​ഷ​നു സ​മീ​പ​ത്തെ റോ​ഡ​രി​കി​ലാ​ണ് ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പുപൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി ജ​ലം പാ​ഴാ​കു​ക​യും റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി​യെ വി​വ​രം അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.