മേ​ൽ​പ്പാ​ടം ചു​ണ്ട​ന് മ​ഹാ​ത്മാ ട്രോ​ഫി
Thursday, September 19, 2024 11:32 PM IST
മാ​ന്നാ​ർ: മാ​ന്നാ​ർ മ​ഹാ​ത്മാ ട്രോ​ഫി​യി​ൽ മേ​ൽ​പ്പാ​ടം ചു​ണ്ട​ൻ മു​ത്ത​മി​ട്ടു. വ​ലി​യ ദി​വാ​ൻ​ജി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. വെ​പ്പു​വ​ള്ളങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം അ​മ്പ​ല​ക്ക​ട​വ​നും ര​ണ്ടാം സ്ഥാ​നം മ​ണ​ലി​യും നേ​ടി. വെ​പ്പ് ബി ​ഗ്രേ​ഡ്‌ വ​ള്ള​ങ്ങ​ളി​ൽ തോ​ട്ടു​ക​ട​വ​ൻ പി​ജി ക​രി​പ്പു​ഴ എ​ന്നി​വ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി.

മേ​ൽ​പ്പാ​ടം ചു​ണ്ട​ൻ പ​ണി​ത് നീ​റ്റി​ലി​റ​ക്കി​യ ശേ​ഷം ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ത​ന്നെ വി​ജ​യം നേ​ടി​യ​തി​ൻ്റെ ആ​ഹ്ലാ​ദത്തിമ​ർ​പ്പി​ലാ​ണ് മാ​ന്നാ​ർ മേ​ൽ​പ്പാ​ടം പ്ര​ദേ​ശം. പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റു​മാ​ണ് സ​ന്തോ​ഷം ക​ര​ക്കാ​ർ പ​ങ്കു​വ​ച്ച​ത്. ജ​ലോ​ത്സ​വം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു.​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​ ഷൈ​ലാ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ത്സ​ര​വ​ള്ളം​ക​ളി​ക്കു മു​ന്നോ​ടി​യാ​യി ജ​ല​ഘോ​ഷ​യാ​ത്ര​യും മാ​സ്ഡ്രി​ല്ലും ന​ട​ന്നു.