എടത്വ: പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂന്നാമത് അമര്‍ ജവാന് ട്രോഫിക്കുവേണ്ടിയുള്ള മത്സര വള്ളംകളി ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് പച്ച അമര്‍ജവാന്‍ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. കേണല്‍ ജേക്കബ് ഫ്രീമാന്‍, ലഫ്റ്റനന്റ് കേണല്‍ സുനില്‍പിള്ള എന്നിവര്‍ ചേര്‍ന്ന് ജലോത്സവം ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസഡന്റ് ഡോണി വെണ്മേലില് അധ്യക്ഷത വഹിക്കും. രക്ഷാധികാരി പോളി തോമസ് മുഖ്യപ്രഭാഷണം നടത്തും.
പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അസി. വികാരി ഫാ. സേവ്യര്‍ ഇലവുംമൂട്ടില്‍, പഞ്ചായത്തംഗങ്ങളായ പുഷ്പമ്മ ചെറിയാന്, ബിന്ദു തോമസ്, മോന്‍സി ജോര്‍ജ്, ജയചന്ദ്രന് ജി., ക്ലബ്ബ് സെക്രട്ടറി ജിജു ചുരപ്പറമ്പില്‍, കോ-ഓർഡിനേറ്റര്‍ സിനു പന്ത്രണ്ടില്‍, ജോയിന്റ് കണ്‍വീനര്‍ മാത്യു സഖറിയ കരിക്കംപള്ളി നന്നാട്ടുമാലില്‍ എന്നിവര്‍ പ്രസംഗിക്കും. റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുത്തവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് റിട്ട. കമാൻഡര്‍ വി. വിന്‍സന്റ്് വള്ളംകളി ഫ്ളാഗ് ഓഫ് ചെയ്യും. എടത്വ സിഐ അന്‍വര്‍ എ. സമ്മാനദാനം നിർവഹിക്കും.