ഹരിപ്പാട്: മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം നാളെ കെവി ജെട്ടി പല്ലനയാറ്റിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് ആശാൻ സ്മാരകത്തിൽ പുഷ്പാർച്ചന, ജലഘോഷയാത്ര എന്നിവ നടക്കും. 3.15ന് തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ പതാക ഉയർത്തും. മന്ത്രി വി. എൻ. വാസവൻ ജലോത്സവം ഉദ്ഘാടനം ചെയ്യും.
ജലോത്സവ സമിതി പ്രസിഡന്റ് യു.ദിലീപ് അധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. കെ. സി. വേണുഗോപാൽ എംപി സമ്മാനദാനം നിർവഹിക്കും. എംഎൽഎമാരായ എച്ച്. സലാം, പി. പി. ചിത്തരഞ്ജൻ , കയർഫെഡ് ചെയർമാൻ ടി. കെ. ദേവകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ തുടങ്ങിയവർ പ്രസം ഗിക്കും.