റബർ ഇറക്കുമതി നിയന്ത്രിക്കണം: കേരള കോൺ-എം
1478569
Tuesday, November 12, 2024 7:59 AM IST
ആറന്മുള: ടയര്‍ ലോബികളുടെ സംഘടിത ഗൂഢാലോചനയുടെ ഫലമായുള്ള നിയന്ത്രണങ്ങളില്ലാത്ത ഇറക്കുമതിയുടെ പരിണത ഫലമാണ് റബര്‍ മേഖലയുടെ വിലത്തകര്‍ച്ചയ്ക്ക് കാരണമെന്ന് കേരള കോൺഗ്രസ് -എം ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി.
കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിച്ച് വിലത്തകര്‍ച്ചയില്‍നിന്ന് റബര്‍ മേഖലയെ രക്ഷിക്കാന്‍ തയാറാകണമെന്നും റബറിന് താങ്ങുവില 250 രൂപയെങ്കിലും പ്രഖ്യാപിക്കാന്‍ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിലാഷ് കെ. നായര്‍ അധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യന് മടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി നേതാക്കളായ ജോണ്‍ വി. തോമസ്, സിറിള്‍ സി. മാത്യു, വി.സി. തോമസ്, തോമസ് കുന്നത്ത്, വിനോദ് ജി. നായര്‍, കുഞ്ഞുമോന് കെങ്കിരേത്ത്, തമ്പു പനോടില്‍, രാജന് കെ. മാത്യു, രാജപ്പന് നായര്‍ തുടങ്ങിയവർ പ്രസംഗിച്ചു.