വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷിക സമ്മേളനം
1478191
Monday, November 11, 2024 4:40 AM IST
പത്തനംതിട്ട: വിന്‍സെന്‍ഷ്യന്‍ സംഘടന സഭയുടെ ഏറ്റവും ശ്രദ്ധേയമായ കുരുണയുടെ മുഖമെന്ന് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത. തട്ടയില്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പത്തനംതിട്ട രൂപത സെന്റ് വിന്‍സെന്റ് -ഡി പോള്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വചനവര്‍ഷത്തില്‍ വചനാധിഷ്ഠത പ്രായോഗിക നന്മകള് സഭയ്ക്കും പൊതുസമൂഹത്തിനും നല്കാന് സംഘം മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി രൂപത പ്രസിഡന്റ് വി.ടി. രാജന് അധ്യക്ഷത വഹിച്ചു.
വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍, ആത്മീയ ഉപദേഷ്ടാവ് ഫാ. ജോര്‍ജ് വര്‍ഗീസ് പുതുപ്പറമ്പില്‍, ജുഡിഷല് വികാര്‍ ഫാ. കുര്യാക്കോസ് കൂത്തനേത്ത്, സിസ്റ്റര്‍ ശാലിനി, വാര്‍ഡംഗം വി.പി. ജയാദേവി, പിയൂസ് തോമസ്, പീറ്റര്‍ സി. ഏബ്രഹാം, സെബാസ്റ്റ്യന്‍ ഫിലിപ്പ്, ഇ.എം. ഗീവര്‍ഗീസ്, തോമസ് ഏബ്രഹാം, ജോര്‍ജ് ജോണ്‍, ജോബിന് ഈനോസ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഫിലിപ്പ് ജോര്‍ജിനെയും വിവിധ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച കോണ്‍ഫറന്‍സുകളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു.