ന്യൂനപക്ഷങ്ങളുടെ അവകാശ സെമിനാര്‍ നടന്നു
1478187
Monday, November 11, 2024 4:40 AM IST
കോന്നി: മലങ്കര മാര്‍ത്തോമ്മ യുവജനസഖ്യം കോന്നി സെന്ററിന്റെയും നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ലഭിക്കുന്ന വായ്പകള്‍ സ്കോളര്‍ഷിപ്പുകള്‍ അനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച "അറിയാം അറിയിക്കാം' സെമിനാര്‍ മുതുപേഴുങ്കല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്നു.
സെമിനാറിന് നാഷണല്‍ ക്രിസ്ത്യന്‍ മൈനോരിറ്റി സെല്‍ അംഗവും, ഹ്യൂമണ്‍ റൈറ്റസ് ഫൗണ്ടേഷന് സ്റ്റേറ്റ് ജനറര്‍ സെക്രട്ടറി ഫാ. ബെന്യാമിന് ശങ്കരത്തില്‍ നേതൃത്വം നല്കി.
യോഗത്തില്‍ റവ. ഫിലിപ്പ് സൈമന് അധ്യക്ഷത വഹിച്ചു. റവ. രാജീവ് ഡാനിയേല്‍, കെസിസി കറന്റ് അഫയേസ് കമ്മീഷന് സംസ്ഥാന വൈസ് ചെയര്മാന് അനീഷ് തോമസ്, റവ. എല്വിന് ചെറിയാന് ഏബ്രഹാം, റവ. ഷാജി കെ. ജോര്‍ജ്, സി.ജി. മാത്യു ചക്കിട്ടയില്‍, ജോണ്‍ മാത്യു, എം.എം. ജോണ്സണ്, സ്റ്റെലിന് എം. ഷാജി, മാത്യു കോണ്ടൂര് എന്നിവര്‍ പ്രസംഗിച്ചു.