പോലീസ് സ്റ്റേഷൻ കൗൺസലിംഗ് സെന്റർ വാർഷികം
1478631
Wednesday, November 13, 2024 4:30 AM IST
അടൂർ: സ്ത്രീകൾക്ക് നിർഭയം പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച പോലീസ് സ്റ്റേഷൻ കൗൺസലിംഗ് സെന്ററിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ ആരംഭിച്ച കൗൺസലിംഗ് സെന്ററിന്റെ ഏഴാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടൂർ ബോധിഗ്രാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില, സന്തോഷ് കുമാർ, വത്സലകുമാരി, തോമസ് ജോൺ, കോടിയാട് രാമചന്ദ്രൻ, എസ്. ഹർഷകുമാർ, ബിന്ദുരേഖ, പി.ആർ. അനൂപ തുടങ്ങിയവർ പ്രസംഗിച്ചു.