മാക്ഫാസ്റ്റില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
1478579
Tuesday, November 12, 2024 8:00 AM IST
തിരുവല്ല: മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസില്‍ അഡ്വാന്‍സ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍സ് ഇന്‍ ഫൈറ്റോകെമിസ്ട്രി, ന്യൂട്രോ സ്യൂട്ടിക്കല്‍സ് ആന്‍ഡ് ഫംഗ്ഷണല്‍ ഫുഡ്സ് എന്ന വിഷയത്തില്‍ ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സിനു തുടക്കമായി.
സിഎസ്ഐആര്‍ - എന്ഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള അക്കാഡമി ഓഫ് സയന്‍സസ് പ്രസിഡന്റ് ഡോ. ജി.എം. നായര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് കെ. ചെറിയാന്, റിസര്‍ച്ച് ഡയറക്ടര്‍ റവ. ഡോ. മാത്യു മഴവഞ്ചേരില്‍, കേരള അക്കാഡമി ഓഫ് സയന്‍സസ് ജനറല്‍ സെക്രട്ടറി ഡോ. കെ.ബി. രമേശ് കുമാര്‍, എംജി സര്‍വകലാശാല പരീക്ഷ കണ്ട്രോളര് ഡോ. സി.എം. ശ്രീജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആരോഗ്യ സംരക്ഷണത്തില്‍ പ്രകൃതിദത്ത ഉത്പന്നങ്ങളുടെ പ്രസക്തി ചര്‍ച്ചചെയ്യുന്ന കോണ്‍ഫറന്‍സില്‍ ഡോ. ഹാഷിം എന്‍ഡോവ്മെന്റ് പ്രഭാഷണവും അവാര്‍ഡുദാനവും നടക്കും.
പ്രഫ. ലളിത് ജയാസിംഗ് (ശ്രീലങ്ക), പ്രഫ. ഫരിദ അബാസ് (മലേഷ്യ), ഡോ. കോലിസ് അബ്ദുറഹി ഔദാ (ഇന്തോനേഷ്യ) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു.
മാക്ഫാസ്റ്റ് കോളജ് ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഭാഗത്തിന്റെയും സ്കൂള്‍ ഓഫ് ബയോസയന്‍സിന്റെയും കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാഡമി ഓഫ് സയന്‍സസ് തിരുവനന്തപുരമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നാനൂറോളം പേര് പങ്കെടുക്കുന്നുണ്ട്.