പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കേ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ അ​ട​ക്കം പ്ര​കാ​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​തി​നെ​തി​രേ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം.

തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​വാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ജാ​സിംകു​ട്ടി​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ജി​ല്ല​യു​ടെ പി​താ​വ് കെ.​കെ.​നാ​യ​രു​ടെ പ്ര​തി​മ അ​ടി​യ​ന്ത​ര​മാ​യി പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലേ​ല​ത്തി​ൽ എ​ടു​ക്കാ​തെ പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ സ്വ​കാ​ര്യ​വ്യ​ക്തി മാ​സ​ങ്ങ​ളാ​യി കൈ​വ​ശം​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ന​ഗ​ര​സ​ഭ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ ഭ​ര​ണ-പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​വും വാ​ഗ്വാ​ദ​വും ഉ​ണ്ടാ​യി.

വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ​ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സു​ധീ​ർ രാ​ജ് ഉ​റ​പ്പ് ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് ബ​ഹ​ളം അ​വ​സാ​നി​ച്ച​ത്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​മി​ന ഹൈ​ദ്രാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.