ലോ​ ക​ര​ക്ത​ദാ​ന ദി​നം : സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ സൊ​ സൈ​റ്റി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Sunday, June 16, 2024 3:29 AM IST
കു​ണ്ട​റ: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തി​ൽ വെ​ള്ളി​മ​ൺ സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക​രെ മു​ൻ എം ​പി പി ​.രാ​ജേ​ന്ദ്ര​ൻ മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

കൂ​ടു​ത​ൽ പേ​ർ​ക്ക് ര​ക്ത​ദാ​നം ചെ​യ്ത​തി​ന് കൊ​ല്ലം എ​ൻ​എ​സ് ആ​ശു​പ​ത്രി ജോ​യി ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വ​രു​ടെ ആ​ദ​ര​വാ​ണ് സാന്ത്വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​വാ​ങ്ങി​യ​ത്.ച​ട​ങ്ങി​ൽ സാ​ന്ത്വ​നം ര​ക്ഷാ​ധി​കാ​രി സെ​ബാ​സ്റ്റ്യ​ൻ, പ്ര​സി​ഡ​ന്‍റ് സോ​മ​ശേ​ഖ​ര​ൻ പി​ള്ള, ബി .​കു​ഞ്ഞു​മോ​ൻ, സ്റ്റാ​ലി​ൻ, സി​റി​ൽ, അ​ഭി​ലാ​ഷ്, സൈ​മ​ൺ, സ​ന​ൽ വെ​ള്ളി​മ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.