ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം ന​ട​ത്തി
Wednesday, June 19, 2024 10:49 PM IST
പു​ന​ലൂ​ർ: ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം ന​ട​ത്തി. മ​ണി​യാ​ർ ഇ​ട​ക്കു​ന്നി​ൽ വീ​ട്ടു​പു​ര​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യ​വെ ഇ​ടി​മി​ന്ന​ലേ​റ്റു മ​രി​ച്ച ഇ​ട​ക്കു​ന്ന് ഗോ​കു​ല​ത്തി​ൽ ച​ന്ദ്ര​ബാ​ബു​വി​ന്‍റെ ഭാ​ര്യ സ​രോ​ജം (55), സ​മീ​പ​വാ​സി​യാ​യ മ​ഞ്ജു​ഭ​വ​നി​ൽ പ​രേ​ത​നാ​യ മോ​ഹ​ന​ന്‍റെ ഭാ​ര്യ ര​ജ​നി (6 0) എ​ന്നി​വ​രു​ടെ ​സം​സ്ക്കാ​ര ച​ട​ങ്ങു​ക​ൾ ആണ് ന​ട​ത്തിയത്. ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ര​ജ​നി​യു​ടെ മൃതദേഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അഞ്ചോ​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചിരുന്നു. സ​രോ​ജ​ത്തി​ൻ്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ 9.10 ഓ​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചു.

അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലാ​യി ക​ഴി​ഞ്ഞു വ​ന്ന ഇ​രു​വ​രു​ടേ​യും അ​പ്ര​തീ​ക്ഷി​ത മ​ര​ണം നാ​ടി​ന് നൊ​മ്പ​ര​മാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് രാ​വി​ലെ മു​ത​ൽ ക​ണ്ട​ത്.​ തു​ട​രെ പെ​യ്ത മ​ഴ​യി​ലും ഒ​ഴു​കി എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്. നാ​ട്ടു​കാ​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ, കൗ​ൺ​സി​ല​ർമാ​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ബ​ന്ധു​ക്ക​ൾ, സ​മു​ദാ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി നാ​നാ​വി​ഭാ​ഗം ആ​ളു​ക​ളും ഇ​രു​വ​രു​ടേ​യും വീ​ടു​ക​ളി​ൽ എ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു മ​ട​ങ്ങി.ഇ​ന്ന​ലെ രാ​വി​ലെ 10. 45 ഓ​ടെ ര​ജ​നി​യു​ടെ ചി​ത​യ്ക്ക് മ​ക​ൻ മ​നോ​ജും സ​രോ​ജ​ത്തി​ന്‍റെ ചി​ത​യ്ക്ക് മ​ക​ൻ ന​ന്ദ​ഗോ​പ​നും തീ ​കൊ​ളു​ത്തി.ര​ജ​നി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് അ​രികി​ൽ പൊ​ട്ടി​ക്ക​ര​യു​ന്ന മരിച്ചുപോയ ​മ​ക​ൾ മ​ഞ്ജു​വി​ന്‍റെ മ​ക്ക​ളാ​യ അ​ഭി​ന​ന്ദ്, ആ​ദി​ന​ന്ദ എ​ന്നി​വ​ർ നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി മാ​റി. ഇ​വ​ർ​ക്ക് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന അ​മ്മൂ​മ്മ​യെയാ​ണ് വിധി തട്ടിയെടുത്ത​ത്.