യു​വ​ത രാ​ഷ്ട്രീ​യം ച​ര്‍​ച്ച​യാ​ക്ക​ണം: എ​ന്‍.അ​രു​ണ്‍
Wednesday, June 19, 2024 10:49 PM IST
അ​ഞ്ച​ല്‍ : യു​വാ​ക്ക​ള്‍ രാ​ഷ്ട്രീ​യം ച​ര്‍​ച്ച ചെ​യ്യ​ണമെന്നും കൂ​ട്ട​ത്തോ​ടെ​യ​ല്ലാ​തെ ഒ​റ്റ​യ്ക്ക് പ്ര​തി​ക​രി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ള്‍ കു​റ​വാ​ണെ​ന്നും എഐ​വൈഎ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍ .അ​രു​ണ്‍ പ​റ​ഞ്ഞു. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ വ​ഴി​യു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ല്ല​താ​ണ്.

സോ​ഷ്യ​ല്‍​മീ​ഡി​യ​ക​ള്‍ വ​ഴി യു​വ​ത വ​ഴി തെ​റ്റു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെ​ന്നും അ​രു​ണ്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഏ​രൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച എഐവൈഎ​ഫ് അ​ഞ്ച​ല്‍ മ​ണ്ഡ​ലം ത​ല ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​രു​ണ്‍. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യ​ദു​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ശി​ല്‍​പ്പ​ശാ​ല​യി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​കെ. സു​ധീ​ര്‍, ജി​ല്ല സെ​ക്ര​ട്ട​റി റ്റി. ​എ​സ്. നി​ധീ​ഷ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ബി. ന​സീ​ര്‍ , എം. ​ഷി​ബു, എ​സ് .സു​ദേ​വ​ൻ, വി. ​അ​ജി​വാ​സ്, പി ​.ശി​വ​പ്ര​സാ​ദ്, റ്റി .​തു​ഷാ​ര, ആ​ദ​ര്‍​ശ് സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു