ഫു​ട്ബോ ൾ താ​ര​ത്തി​ന് സ്വീ​ക​ര​ണം
Wednesday, June 19, 2024 10:49 PM IST
അ​ഞ്ച​ൽ : കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി തി​രി​കെ​യെ​ത്തി​യ ജൂ​നി​യ​ര്‍ ഫു​ട്ബോ​ൾ താ​ര​ത്തി​ന് വ​മ്പ​ന്‍ വ​ര​വേ​ല്‍​പ് ന​ല്‍​കിജ​ന്മ​നാ​ട്. നേ​പ്പാ​ളി​ൽ കഴിഞ്ഞ 10 മു​ത​ൽ 14 വ​രെ ന​ട​ന്ന അ​ണ്ട​ർ സെ​വ​ന്‍റീ​ൻ ഇ​ൻ​ഡോ-​നേ​പ്പാ​ൾ സ​മ്മ​ർ സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ ഫു​ഡ്ബോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ ഇ​ട​യം ലി​ജു​ഭ​വ​നി​ൽ സ​ഞ്ജ​യ് നെ​യാ​ണ് ജ​ന്മ​നാ​ട് സ്നേ​ഹ​നി​ർ​ഭ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി അ​നു​മോ​ദി​ച്ച​ത്.

എംസിറോ​ഡി​ൽ പൊ​ലി​ക്കോ​ട് ജം​ഗ്ഷ​നി​ലെ​ത്തി​യ സ​ഞ്ജ​യ്നെ വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും പൊ​ന്നാ​ട​യ​ണി​യി​ച്ചും പൂ​മാ​ല​യി​ട്ടും സ്വീ​ക​രി​ച്ചു. പി​ന്നീ​ട തു​റ​ന്ന വാ​ഹ​ന​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​വൈ​സ് ക്യാ​പ്ട​ൻ അ​ജ​യ​ൻ, ക്വ​യി​ലോ​ൺ മ​ല്ലു സോ​ൾ​ജി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി. ​ബൈ​ജു , പോലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സി.​ഷാ​ജി, ടി.​സെ​ൻ​കു​മാ​ർ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ൻ.​കെ .ബാ​ല​ച​ന്ദ്ര​ൻ, എ​ൽ.​ര​മേ​ശ​ൻ, പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, എ​സ്.​സി​ജു മു​ത​ലാ​യ​വ​ർ നേതൃത്വം ന​ല്‍​കി.