ദു​ര​ന്ത​മു​ഖ​ത്ത് ജീ​വ​ൻ പൊ​ ലി​ഞ്ഞ​വ​ർ​ക്കു​ള്ള ആ​ദ​ര​മാ​ക്കി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ലിൽ വായന ദിനാചരണം
Wednesday, June 19, 2024 10:50 PM IST
ശാ​സ്താം​കോ​ട്ട : രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വാ​യ​ന​ദി​നം കു​വൈ​റ്റി​ലെ ദു​ര​ന്ത​മു​ഖ​ത്ത് ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്കു​ള്ള ആ​ദ​ര​വൊ​രു​ക്കി ആ​ച​രി​ച്ചു.​കെഎ​സ് എം ​ഡി ബി ​കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗംമേ​ധാ​വി​ എ.വി.ആ​ത്മ​ൻ ​വാ​യ​ന​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ മ​ന​സിലാ​ക്കി​യും പു​തി​യ പു​സ്ത​ക​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യും മു​ന്നേ​റാ​ൻ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ച്ച ച​ട​ങ്ങി​ൽ പി. ​എ​ൻ. പ​ണി​ക്ക​രെ സ്മ​രി​ക്കു​ക​യും വാ​യ​ന​യു​ടെ വ​ള​ർ​ത്ത​ച്ഛ​നാ​യി പി. ​എ​ൻ. പ​ണി​ക്ക​ർ മാ​റി​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ പ​ഠി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം കു​വൈ​റ്റി​ലെ ദു​ര​ന്ത​മു​ഖ​ത്ത് ജീ​വ​ൻ​പൊ​ലി​ഞ്ഞ​വ​ർ​ക്ക് മെ​ഴു​കു​തി​രി തെ​ളി​ച്ചു​ആ​ദ​ര​വ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ച​ട​ങ്ങു​ക​ൾ​ക്ക് ബ്രൂ​ക്ക് ഡ​യ​റ​ക്ട​ർ റ​വ .ഡോ. ജി ​.എ​ബ്ര​ഹാം ത​ലോ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.