ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ ളജി​ൽ യോ​ ഗാ ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, June 20, 2024 10:56 PM IST
കൊ​ല്ലം: കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളജി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ദ്വി​ദി​ന യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.​

ഇ​ന്നലെ കോ​ളജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ന്ന യോ​ഗ പ​രി​ശീ​ല​നം കോ​ളജ് മാ​നേ​ജ​ർ ഫാ.​ഡോ. അ​ഭി​ലാ​ഷ് ഗ്രി​ഗ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ​. ഡോ. ​സി​ന്ത്യ കാ​ത​റി​ൻ മൈ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജി​ലെ എ​ൻ എ​സ് എ​സ്, എ​ൻസിസി വി​ദ്യാ​ർ​ഥിക​ൾ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​ശീ​ല​ന ക്യാ​മ്പി​ൽ വി​വി​ധ ക്ലാ​സു​ക​ളി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 വി​ദ്യാ​ർ​ഥിക​ൾ പ​ങ്കെ​ടു​ത്തു.

യോ​ഗ ട്രെ​യി​ന​ർ പ്രി​യ ആ​ന്‍റണി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ഇന്ന് സൈ​ക്കോ​ള​ജി​ക്ക​ൽ ബെ​നി​ഫി​റ്റ്സ് ഓ​ഫ് യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കു​ന്നു.​ കോ​ളജ്ഐ ​ക്യു എ ​സി, പിടിഎ,​ ഫി​സി​ക്ക​ൽ എഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് യോ​ഗാ ദി​നാ​ച​ര​ണം ന​ട​ക്കു​ന്ന​ത്.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ​.എം.ആ​ർ ഷെ​ല്ലി, ഡോ​. ബി​ജു മാ​ത്യു, സ്റ്റു​ഡ​ന്‍റ് ഡീ​ൻ മ​നോ​ജ് കു​മാ​ർ വി, ​എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​.മ​ഞ്ജുസെ​ബാ​സ്റ്റ്യ​ൻ, ഡോ​.ഡി​ന്‍റു , എ​ൻസിസി ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​.സു​ധീ​ഷ് സാം ​എ​സ്. വി, ​ബി​നോ ദാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പ് ഇന്ന് സ​മാ​പി​ക്കും.