പ​ട്ടി​ക ജാ​തി വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ലാ​പ്‌​ടോ​ പ്പ് വി​ത​ര​ണം ചെ​യ്തു
Tuesday, June 18, 2024 10:15 PM IST
കൊല്ലം :കോ​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ട്ടി​ക ജാ​തി വി​ദ്യാ​ര്‍​ഥിക​ള്‍​ക്കാ​യു​ള്ള സൗ​ജ​ന്യ ലാ​പ്‌​ടോ​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേയര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നി​ര്‍​വ​ഹി​ച്ചു.

സി.​കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ഡെ​പ്യു​ട്ടി മേയർ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​യി. 2023-24 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 36 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ 110 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ലാ​പ്‌​ടോ​പ്പ് വി​ത​ര​ണം ചെ​യ്ത​ത്. ബി​രു​ദ​ത​ലം മു​ത​ല്‍ വി​ദ്യ​ഭ്യാ​സം ചെ​യ്യു​ന്ന 170 വി​ദ്യാ​ര്‍​ഥിക​ളു​ടെ അ​പേ​ക്ഷ​ക​ളാ​ണ് ല​ഭ്യ​മാ​യ​ത്.

ഇ​തി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന 60 പേ​ര്‍​ക്കും ഉ​ട​ന്‍ ത​ന്നെ ലാ​പ്ടോ​പ്പു​ക​ള്‍ ല​ഭ്യ​മാ​ക്കും . ന​വ​വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ സ​ജ്ജ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​തി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം ,വി​വാ​ഹ ധ​ന​സ​ഹാ​യം, സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ,ചി​കി​ത്സാ​സ​ഹാ​യം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ സ​ഹാ​യ പ​ദ്ധതി​ക​ളാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത് .

പ​ട്ടി​ക ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ബി​ന്ദു ,സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ര്‍ , കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ,എ​സ്​സി പ്രൊ​മോ​ട്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു .