ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം ഏ​റ്റെ​ടു​ത്തു
Wednesday, June 19, 2024 10:50 PM IST
പാ​രി​പ്പ​ള്ളി:​ പ​ര​വൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും ചി​റ​ക്ക​ര​ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും അ​പേ​ക്ഷ​പ്ര​കാ​രം ചി​റ​ക്ക​ര​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ഴി​പ്പി​ൽ വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മ​നേ​ഷ് (43), ലാ​ലു (45) എ​ന്നീ യു​വാ​ക്ക​ളു​ടെ സം​ര​ക്ഷ​ണം വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം ഏ​റ്റെ​ടു​ത്തു.

ജ​ന്മ​നാ​ശാ​രീ​രി​ക മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​ത​ായ​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്നേ​ഹാ​ശ്ര​മ​ത്തി​നെ സ​മീ​പി​ച്ച​ത്. ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി.​സു​ശീ​ലാ​ദേ​വി, പ​തി​നൊ​ന്നാം വാ​ർ​ഡ് മെ​മ്പ​റും വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നു​മാ​യ മി​നി​മോ​ൾ​ജോ​ഷ് എ​ന്നി​വ​രാ​ണ് യു​വാ​ക്ക​ളെ സ്നേ​ഹാ​ശ്ര​മ​ത്തി​ലെ​ത്തി​ച്ച​ത്.

ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ് ഇ​രു​വ​രെ​യും പൊ​ന്നാ​ട ചാ​ർ​ത്തി സ്വീ​ക​രി​ച്ചു. ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ പി​ള്ള, സെ​ക്ര​ട്ട​റി പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എം.​രാ​ജേ​ന്ദ്ര​കു​മാ​ർ, ബി.​സു​നി​ൽ​കു​മാ​ർ, ഡോ. ​ര​വി​രാ​ജ്, ജി.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള , ആ​ല​പ്പാ​ട്ട് ശ​ശി​ധ​ര​ൻ, എം.​ക​ബീ​ർ, അ​നി​ൽ.​എ​സ്. ക​ടു​ക്ക​റ മാ​നേ​ജ​ർ പ​ത്മ​ജാ​ദ​ത്ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.