കൊട്ടാരക്കര: എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രവർത്തക സമ്മേളനവും അവാർഡ്, സ്കോളർഷിപ്, ധനസഹായ വിതരണവും കൊട്ടാരക്കര അമ്പലക്കര മൈതാനത്ത് നടന്നു.
150 ഓളം കരയോഗങ്ങളിൽ നിന്നും കരയോഗ അംഗങ്ങൾ, വനിതാ സമാജം, ബാലസമാജം, സ്വയം സഹായ സംഘം എന്നിവയിൽ നിന്നും ആയിരകണക്കിന് അംഗങ്ങൾ പങ്കെടുത്ത യോഗം എൻ എസ് എസ് ശക്തിസമ്മേളനമായി മാറി. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ജി. തങ്കപ്പൻപിള്ളയുടെ അധ്യക്ഷതയിൽ എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻഎസ്എസ് രജിസ്റ്റാർ വി.വി ശശിധരൻ നായർ മുഖ്യ പ്രഭാഷണവും അവാർഡ് സ്കോളർ ഷിപ് വിതരണവും നിർവഹിച്ചു.
2023 -24 വർഷത്തെ മികച്ച കരയോഗമായി തെരഞ്ഞെടുക്കപ്പെട്ട തുറവൂർ കരയോഗം, വനിതാ സമാജം - വെട്ടിക്കവല, ബാലസമാജം - പനയറ എന്നിവരെയും മികച്ച കരയോഗം പ്രസിഡന്റ് കെ. പ്രഭാകരൻനായർ - ഗാന്ധിമുക്ക്, സെക്രട്ടറി സുരേഷ് കൈതക്കോട്, വനിതാ സമാജം എൽ വിജയമ്മ - വെട്ടിക്കവല, സെക്രട്ടറി ഉഷ - കൈതക്കോട്, ബാലസമാജം നന്ദു പനയറ, അനഞ്ജന - നെടുവത്തൂർ ഏറം എന്നിവരെയും ഔദ്യോഗിക, സാംസ്കാരിക, സാഹിത്യ കലാ രംഗങ്ങളിൽ മികവ് പുലർത്തിയവരെയും ചടങ്ങിൽ ഫലകം നൽകി ആദരിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി സി. അനിൽകുമാർ, വൈസ് പ്രസിഡന്റ് ഗോപിനാഥൻ പിള്ള, താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി യൂണിയൻ കമ്മിറ്റി അംഗം കെ. പ്രഭാകരൻ നായർ, പി. ഹരികുമാർ, ചിറയത്ത് അജിത് കുമാർ, കോട്ടത്തല വിജയൻപിള്ള, മോഹൻ ശങ്കർ, സതീഷ് കുമാർ, ജലജാ സുരേഷ് യൂണിയൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.