ജില്ലയിൽ പ​ഠ​ന​മി​ത്ര​ം പദ്ധതിക്ക് തു​ട​ക്ക​മാ​യി
Thursday, June 20, 2024 10:56 PM IST
ൊകൊല്ലം :സാ​മ്പ​ത്തി​ക​മാ​യി മു​ന്നോ​ക്ക​മ​ല്ലാ​ത്ത​കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി ന​ട​പ്പി​ലാ​ക്കു​ന്ന ‘പ​ഠ​ന​മി​ത്രം’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കൂ​ട്ടു​കാ​ര്‍​ക്കാ​യി കു​ട്ടി​ക​ള്‍​ശേ​ഖ​രി​ച്ച ബാ​ഗും പു​സ്ത​ക​വും ഇ​ത​ര​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സ്വീ​ക​രി​ച്ചാ​ണ് പു​തി​യ സ്‌​നേ​ഹ​സൗ​ഹൃ​ദ മാ​തൃ​ക​യ്ക്ക് നാ​ന്ദി​യാ​യ​ത്.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ കള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് പ​ട്ട​ത്താ​നം സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു. കു​ട്ടി​ക​ള്‍​ത​ന്നെ കൂ​ടെ​യു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് മു​ന്‍​കൈ​യെ​ടു​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ലെ അ​നു​ക​ര​ണീ​യ മാ​തൃ​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥിക​ളും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും, മ​റ്റ്‌​സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളും, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും, വ്യ​ക്തി​ക​ളും, ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ പ​ഠ​ന​മി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശി​ശു​ക്ഷേ​മ​സ​മി​തി നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ഡി. ​ഷൈ​ന്‍ ദേ​വ് അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ള്‍​ക്ക്-9447571111, 9447719520

ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ ഷീ​ബ ആ​ന്‍റണി അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ ട്ര​ഷ​റ​ര്‍ എ​ന്‍ .അ​ജി​ത് പ്ര​സാ​ദ്, കോ​ര്‍​പറേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​നന്‍റിംങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​വി​താ​ദേ​വി, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ആ​ന്‍റ​ണി പീ​റ്റ​ര്‍, ശി​ശു​ക്ഷേ​മ സ​മി​തി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ആ​ര്‍ .മ​നോ​ജ്, പ്ര​ഥ​മ​അ​ധ്യാ​പി​ക ല​ളി​ത ഭാ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.