ആശുപത്രിയിലെ കരാർജീവനക്കാർക്ക് ഇഎസ്ഐ ആനുകൂല്യം നൽകണം : എൻ.കെ.പ്രേമചന്ദ്രൻ
Sunday, June 16, 2024 3:29 AM IST
കൊല്ലം :ഇ​എ​സ്ഐ ആ​ശ്രാ​മം ആ​ശു​പ​ത്രി​യി​ലും ഇ​ത​ര ആ​ശു​പ​ത്രി​ക​ളി​ലും ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന നേ​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ജീ​വ​ന​ക്കാ​ര്‍​ക്കും കു​ടും​ബ​ത്തി​നും ഇ​എ​സ്ഐ ആ​നു​കൂ​ല്യ​മോ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ആ​നു​കൂ​ല്യ​മോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ഇഎ​സ് ഐ ​സി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ൽ, റീ​ജി​യ​ണ​ല്‍ ഓ​ഫീ​സ​ർ,ആ​ശ്രാ​മം മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് എന്നിവരോട് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്കാ​യി സേ​വ​നം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കോ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കോ രോ​ഗം പി​ടി​പ്പെ​ട്ടാ​ല്‍ ചി​കി​ത്സ​യ്ക്ക് നി​വൃ​ത്തി​യി​ല്ലാ​തെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇഎ​സ്ഐ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കാ​ത്ത​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ല. ഇഎ​സ്ഐ യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യം ല​ഭി​ക്കു​മ്പോ​ള്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ത് നി​ഷേ​ധി​ക്കു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണ്. ക​രാ​ര്‍ തൊ​ഴി​ലാ​ള​ക​ള്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് നട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.