കൊല്ലം : കൊല്ലം ആസ്ഥാനമായി പുതിയ കലാ-സാംസ്കാരിക സംഘടന ‘വേദിക’ നിലവിൽ വന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ശ്രദ്ധേയരായ കലാകാര·ാരുടെ പ്രകടനങ്ങൾക്ക് വേദിയൊരുക്കുക, ജില്ലയിലെ കലാകാര·ാരുടെ അവതരണങ്ങൾക്ക് പ്രോത്സാഹനമേകുക, കലാ-സാംസ്കാരിക ചർച്ചകൾക്ക് ഇടം ഒരുക്കുക, സാഹിത്യ മണ്ഡലത്തിൽ ശ്രദ്ധേയമാകുന്ന പുസ്തകങ്ങൾ ചർച്ച ചെയ്യുക, മികവ് തെളിയിക്കുന്ന കലാകാരന്മാരെ ആദരിക്കുക, കായിക രംഗത്ത് പുതിയ ചുവടുവയ്പുകൾ നടത്തുക തുടങ്ങിയവയാണ് വേദികയുടെ ഉദ്ദേശ്യലലക്ഷങ്ങൾ.
അടൂർ ഗോപാലകൃഷ്ണൻ, സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ, സൂര്യാകൃഷ്ണമൂർത്തി, മധുപാൽ, കവി ചവറ, കെ.എസ്.പിള്ള എന്നിവരാണ് വേദികയുടെ രക്ഷാധികാരികൾ.
ഭാരവാഹികൾ: മുല്ലക്കര രത്നാകരൻ -ചെയർമാൻ, പ്രതാപ് ആർ.നായർ-വൈസ് ചെയർമാൻ, ആശ്രാമം ഭാസി- പ്രസിഡന്റ്, വേണുഗോപാൽ.ജി -വൈസ് പ്രസിഡന്റ്, എൻ.എസ്.രാജഗോപാൽ-വൈസ് പ്രസിഡന്റ്, എം.എം.അൻസാരി -സെക്രട്ടറി, ഗോപൻ നീരാവിൽ -ജോയിന്റ് സെക്രട്ടറി, കെ.ബി ശ്രീശാന്ത് -ജോയിന്റ് സെക്രട്ടറി, എം.എ.നവീൻ-ട്രഷറർ. ഒൗദ്യോഗിക ഉദ്ഘാടനം ജൂലൈ യിൽ കൊല്ലത്ത് നടക്കും.