യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടറെ സ്കൂൾ ആദരിച്ചു
Wednesday, June 12, 2024 11:07 PM IST
ശാ​സ്താം​കോ​ട്ട: ബ​സി​ൽ യാ​ത്ര ചെ​യ്ത യാ​ത്ര​ക്കാ​ര​നെ അ​വി​ശ്വ​സ​നീ​യ​മാം വി​ധം അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷി​ച്ച ക​ണ്ട​ക്ട​റി​നെ തേ​വ​ല​ക്ക​ര ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ആ​ദ​രി​ച്ചു.

സ്കൂ​ളി​ലെ വി​ദ്യാ​ർഥിനി അ​നാ​മി​ക​യു​ടെ പി​താ​വ് കൂ​ടി​യാ​യ ബി​ജി​ത്ത് ലാ​ലി​നെ​യാ​ണ് സ്കൂ​ൾ പി ടിഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​ത്.
ഹെ​ഡ്മാ​സ്റ്റ​ർ അ​ഹ​മ്മ​ദ്‌ നി​സാ​റു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ ്‌ ജി. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എ. ​സാ​ബു ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. എം ​പി റ്റിഎ പ്ര​തി​നി​ധി​ക​ളാ​യ ദീ​പ സ​ജു, ഷി​ജി, പ്രീ​ത, സ്കൂ​ൾ ലീ​ഡ​ർ പൂ​ജ സ​ജു എ​ന്നി​വ​രും ബി​ജി​ത്തി​നെ ആ​ദ​രി​ച്ചു. സം​ഭ​വ​ത്തെ അ​ധി​ക​രി​ച്ചു സ്കൂ​ൾ വി​ദ്യാ​ർ​ഥിനി ആ​യി​ഷ വ​ര​ച്ച ചി​ത്രം ച​ട​ങ്ങി​ൽ പ്ര​കാ​ശി​പ്പി​ച്ചു. സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ഇ. ​അ​നീ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് രാ​ജ​ല​ക്ഷ്മി പി​ള്ള എ​ന്നി​വ​ർ പ്രസംഗിച്ചു.

ച​വ​റ - അ​ടൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സു​നി​ൽ ബ​സി​ലെ ഡ്രൈ​വ​റാ​യ ബി​ജി​ത്ത് വാ​തി​ലി​നു സ​മീ​പം യാ​ത്ര ചെ​യ്ത യാ​ത്ര​ക്കാ​ര​ൻ റോ​ഡി​ലേ​ക്ക് വീ​ഴാ​ൻ പോ​യ​പ്പോ​ൾ പി​ടി​ച്ചു നി​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്ത​ക​ളി​ലും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞി​രു​ന്നു . ഇ​തി​നു പു​റ​മെ ബ​സി​ൽ മ​റ​ന്നു വെ​ച്ച മൊ​ബൈ​ലും പൈ​സ​യും അ​ട​ങ്ങി​യ പ​ഴ്സ് തി​രി​ച്ചു കൊ​ടു​ത്തും ക​ണ്ട​ക്ട​ർ ബി​ജി​ത്ത് ശ്ര​ദ്ധ നേ​ടി.