രാജപുരം: കേരള യൂത്ത് ഫ്രണ്ടിന്റെ 54-ാം ജന്മദിനം പെരുമ്പള്ളി ബെത്്ലഹേം ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. യൂത്ത് ഫ്രണ്ട് - എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ മാണിസാറിന്റെ പാത പിന്തുടർന്ന് എല്ലാവരോടും കരുണ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.വിനയ് മാങ്ങാട്ട് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡാവി സ്റ്റീഫൻ, സംസ്ഥാന ഐടി കോ-ഓർഡിനേറ്റർ അഭിലാഷ് മാത്യു, വിൻസെന്റ് ആവിക്കൽ, ജോജി പാലമറ്റം, കേരള കോൺ.-എം ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, ബിജു തുളിശേരി, ചാക്കോ തെന്നിപ്ലാക്കൽ, ബേബി ജോസഫ് പുതുമന, ജോസ് പുതുശേരി കാലായിൽ, ടോമി വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടിയുടെ മാജിക് സന്ധ്യയും പ്രവർത്തകരുടെ കലാപരിപാടികളും ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം സ്നേഹവിരുന്നും നടന്നു.