നി​ല​മ്പൂ​ര്‍ ആ​യി​ഷ​ക്ക് പു​ര​സ്‌​കാ​രം
Friday, September 27, 2024 7:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തി​യ​റ്റ​ര്‍ ഗ്രൂ​പ്പ് കാ​ഞ്ഞ​ങ്ങാ​ട് ഏ​ര്‍​പ്പെ​ടു​ത്തി​യ ര​സി​ക​ശി​രോ​മ​ണി കോ​മ​ന്‍ നാ​യ​ര്‍ നാ​ട​ക പു​ര​സ്‌​കാ​രം നി​ല​മ്പൂ​ര്‍ ആ​യി​ഷ​ക്ക്. 15,000 രൂ​പ​യും കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ര്‍​ഡ്.

ഒ​ക്ടോ​ബ​ര്‍ 13നു ​വൈ​കു​ന്നേ​രം ആ​റി​നു കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ങ്കി​ടേ​ഷ് രാ​മ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സി. ​ബാ​ല​ന്‍, എ​ന്‍. മ​ണി​രാ​ജ്, വി​നീ​ഷ് ബാ​ബു, ഉ​ദ​യ​ന്‍ കു​ണ്ടം​കു​ഴി, സി.​കെ. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.