അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വി​ന് ആ​ദ​രം
Friday, September 27, 2024 7:52 AM IST
ചെ​ര്‍​ക്ക​ള: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ല​ഭി​ച്ച കെ.​ടി. ജോ​ഷി​മോ​ന് ആ​ദ​ര​വു​മാ​യി മാ​ര്‍​തോ​മ്മ സ്‌​കൂ​ളി​ലെ പി​ടി​എ​യും മാ​നേ​ജ്‌​മെ​ന്‍റും. ചെ​ര്‍​ക്ക​ള ടൗ​ണി​ല്‍ നി​ന്നും തു​റ​ന്ന ജീ​പ്പി​ല്‍ ബാ​ന്‍​ഡ് മേ​ള​ത്തി​ന്‍റെ​യും അ​ല​ങ്കാ​ര​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ജോ​ഷി​മോ​നെ സ്‌​കൂ​ളി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഹ​സൈ​നാ​ര്‍ ബ​ദ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി ​പോ​സി​റ്റീ​വ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് ഡി​ഇ​ഒ വി. ​ദി​നേ​ശ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​ലിം എ​ട​നീ​ര്‍, മു​ന്‍ കാ​സ​ര്‍​ഗോ​ഡ് ഡി​ഡി​ഇ എ​ന്‍. ന​ന്ദി​കേ​ശ​ന്‍, കാ​സ​ര്‍​ഗോ​ഡ് എ​ഇ​ഒ അ​ഗ​സ്റ്റി​ന്‍ ബ​ര്‍​ണാ​ഡ്, കാ​സ​ര്‍​ഗോ​ഡ് എ​സ്എ​സ്‌​കെ ബി​പി​സി ടി. ​കാ​സിം, ചെ​ര്‍​ക്ക​ള ജി​എ​ച്ച്എ​സ്എ​സ് മു​ഖ്യാ​ധ്യാ​പ​ക​ന്‍ എം. ​മു​ഹ​മ്മ​ദ​ലി, മാ​ര്‍​തോ​മ്മ കോ​ള​ജ് ഓ​ഫ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നീ​ഷ് തോ​മ​സ്, മാ​ര്‍​തോ​മ്മ കോ​ള​ജ് ഫോ​ര്‍ ദി ​ഹി​യ​റിം​ഗ് ഇ​മ്പ​യേ​ര്‍​ഡ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഭാ​സ്‌​ക​ര​ന്‍, മു​ന്‍ മു​ഖ്യാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വ, ജേ​ക്ക​ബ് ജോ​ണ്‍, പി.​കെ. ജ​യ​രാ​ജ്, എം. ​റൂ​ബി, ജി. ​യ​മു​ന, എ.​കെ. ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​മാ​ത്യു ബേ​ബി, മു​ഖ്യാ​ധ്യാ​പി​ക എ​സ്. ഷീ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.