ചെറുവത്തൂർ: നിർമാണത്തിലിരിക്കുന്ന ദേശീയ പാതയുടെ സർവീസ് റോഡ് ഇടിഞ്ഞു വീണു. ഇതു മൂലം ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
കൊവ്വലിലെ എയുപി സ്കൂളിന് സമീപത്തെ സർവീസ് റോഡാണ് ഇന്നലെ ഉച്ചയോടെ വൻ ശബ്ദത്തിൽ തകർന്നു വീണത്. അരിക് കെട്ടിയുയർത്തി ഭിത്തി കോൺക്രീറ്റ് ചെയ്തുറപ്പിക്കേണ്ട ഭാഗമാണ് പൊടുന്നനെ നിലം പൊത്തിയത്. ഇതുമൂലം നീലേശ്വരം ഭാഗത്ത് നിന്ന് ചെറുവത്തൂർ ഭാഗത്തേക്കുള്ള വാഹന ഗതാഗതം ഏറെ നേരം തടസപ്പെട്ടു. നിർമാണ കരാർ കമ്പനി ജീവനക്കാർ ഒരു മണിക്കൂറോളം ശ്രമിച്ചാണ് ഗതാഗത പ്രശ്നം പരിഹരിച്ചത്.