വ​ഴി​യ​രി​കി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ക​ട​യു​ട​മ​യ്ക്ക് പി​ഴ ചു​മ​ത്തി
Friday, September 27, 2024 7:52 AM IST
കാ​സ​ര്‍​ഗോ​ഡ്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് പി​റ​കി​ല്‍ സ്ഥാ​പി​ച്ച മി​നി എം​സി​എ​ഫി​ന് സ​മീ​പ​ത്താ​യി വ​ഴി​യ​രി​കി​ല്‍ ക​ട​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ​ഴ​യ ഖ​ര ദ്ര​വ​മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ക​യും അ​ടു​ത്തു​ള്ള ചെ​റി​യ തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യും ചെ​യ്ത ക​ട​യു​ട​മ​യ്ക്ക് ജി​ല്ലാ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് 10,000 രൂ​പ പി​ഴ ചു​മ​ത്തി.

അ​ടു​ത്ത​ദി​വ​സം ത​ന്നെ സ്വ​ന്തം ചെ​ല​വി​ല്‍ മാ​ലി​ന്യം പ്ര​സ്തു​ത സ്ഥ​ല​ത്ത് നി​ന്നും നീ​ക്കം ചെ​യ്ത് യ​ഥാ​വി​ധി സം​സ്‌​ക​രി​ക്കു​ന്ന​തി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്കി. കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ബി​ല്‍​ഡിം​ഗി​ല്‍ മ​ലി​ന​ജ​ലം തു​റ​സാ​യ സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി വി​ട്ട​തി​നും മാ​ലി​ന്യ​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​നും 5000 രൂ​പ പി​ഴ ചു​മ​ത്തി.

കോ​ട്ട​ക്ക​ണ്ണി ക്രോ​സ് റോ​ഡി​ല്‍ വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ല​വും പ്ലാ​സ്റ്റി​ക്കു​ക​ളും തോ​ടി​ലേ​ക്ക് ഒ​ഴു​ക്കി വി​ട്ട​തി​ന് ര​ണ്ട് വീ​ട് ഉ​ട​മ​ക​ള്‍​ക്ക് 5000 രൂ​പ വീ​തം പി​ഴ​ച്ചു​മ​ത്തി​യി​ട്ടു​ണ്ട്. മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഉ​പ്പ​ള​യി​ലു​ള്ള ഹോ​ട്ട​ലി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം പൊ​തു റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ടു പ​രി​സ​ര മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തി​ന് 10,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ സം​സ്‌​ക​രി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്കു​ക​യും ചെ​യ്തു.


ഹോ​ട്ട​ലി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം തു​റ​സാ​യ സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​തി​നാ​ല്‍ പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ദു​ര്‍​ഗ​ന്ധ​മെ​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് പ്ര​കാ​രം ഹോ​ട്ട​ല്‍ ഉ​ട​മ​യി​ല്‍ നി​ന്നും 10,000 രൂ​പ ത​ത്സ​മ​യ പി​ഴ ഈ​ടാ​ക്കു​ക​യും അ​ഞ്ചു​ദി​വ​സ​ത്തി​ന​കം ഉ​റ​വി​ട​മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്കു​ക​യും ചെ​യ്തു.