കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ വേ​ര്‍​പാ​ട് തീ​രാ​ന​ഷ്ടം: ഉ​ണ്ണി​ത്താ​ന്‍
Friday, September 27, 2024 7:52 AM IST
കാ​സ​ര്‍​ഗോ​ഡ്: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന​പ്പോ​ള്‍ ക​മ്മി​റ്റി​യി​ലെ നാ​ലു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​ണ് താ​നും കു​ഞ്ഞി​ക്ക​ണ്ണ​നു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​ട്ട​ന്നു​ണ്ടാ​യ വേ​ര്‍​പാ​ട് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.

ഉ​ദു​മ എം​എ​ല്‍​എ ആ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ച മി​ക​ച്ച പൊ​തു പ്ര​വ​ര്‍​ത്ത​ക​നാ​യ കെ​പി വാ​ഹ​ന അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ആ​യി​രി​ക്കു​ന്ന​തി​ന് മു​ന്‍​പു​വ​രെ​യും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് വി​സ്മ​യി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​യി​ട​ത്തും ഓ​ടി എ​ത്തു​ന്ന കെ​പി​യു​ടെ വേ​ര്‍​പാ​ട് കാ​സ​ര്‍​ഗോ​ഡി​ന്‍റെ പൊ​തു മ​ണ്ഡ​ല​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്നുംഅ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ല്‍ പ​ങ്ക് ചേ​രു​ന്ന​താ​യും എം​പി പ​റ​ഞ്ഞു.