കടുമേനി: എകെസിസി കടുമേനി യൂണിറ്റ് സംഗമം ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ് കവിയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമി കുന്നിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. തോമാപുരം മേഖല ഡയറക്ടർ ഫാ. മാത്യു വളവനാൽ, തോമസ് മാത്യു മണ്ണനാനിക്കൽ, ടോമി കാരിക്കാട്ടിൽ, ടി.ടി. മാത്യു തെങ്ങുംപള്ളിൽ, സിന്ധു ടോമി എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതിലോല പ്രദേശങ്ങൾ നിശ്ചയിക്കുന്നതിലെ അപാകതകൾ പരിഹരിക്കുക, കാർഷികവിളകൾക്ക് ന്യായമായ വില ഉറപ്പുവരുത്തുക, വന്യമൃഗ ആക്രമണങ്ങളിൽനിന്ന് കർഷകർക്ക് സംരക്ഷണം ഉറപ്പാക്കുക, വയനാട്ടിലെയും വിലങ്ങാട്ടെയും ഉരുൾപൊട്ടലുകളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.