ചിറ്റാരിക്കാൽ: എംപിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താന് യുഡിഎഫ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ സ്വീകരണം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു.
ശാന്തമ്മ ഫിലിപ്പ്, ടോമി പ്ലാച്ചേരി, ജോസ് കുത്തിയതോട്ടിൽ, തോമസ് മാത്യു, മാത്യു പടിഞ്ഞാറേൽ, ഫിലോമിന ജോണി, അഗസ്റ്റിൻ ജോസഫ്, ഡൊമിനിക് കോയിത്തുരുത്തേൽ, എം.കെ.ഗോപാലകൃഷ്ണൻ, ജിജോ പി.ജോസഫ്, മൊയ്തീൻകുഞ്ഞി എന്നിവർ പ്രസംഗിച്ചു. തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചിറ്റാരിക്കാൽ ടൗണിലൂടെ എംപിയെ ആനയിച്ചു. തന്നെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ കൈയും മെയ്യും മറന്ന് സഹായിച്ച മുഴുവൻ വോട്ടർമാർക്കും എംപി നന്ദി പറഞ്ഞു.