വ​യ​നാ​ട്ടി​ൽ മ​ഴ തു​ട​രു​ന്നു; പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Thursday, June 27, 2024 5:39 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കാ​ല​വ​ർ​ഷം തു​ട​രു​ന്നു. ജി​ല്ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. പു​ഴ​ക​ളും തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി​ത്തു​ട​ങ്ങി. അ​ങ്ങി​ങ്ങ് നാ​ശ​ന​ഷ്ട​മു​ണ്ട്. പു​ത്തൂ​ർ​വ​യ​ൽ ചെ​ങ്കു​റ്റി പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് പാ​ലം. മേ​പ്പാ​ടി റി​പ്പ​ണി​ൽ പാ​ല​പ്പെ​ട്ടി ഉ​മൈ​മ​ത്തി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ വ്യ​ത്യ​സ്ത അ​ള​വി​ലാ​ണ് മ​ഴ പെ​യ്ത​ത്. വാ​ളാം​തോ​ട് മ​ട്ടി​യ​ല​ത്ത് 233.6 എം​എം മ​ഴ രേ​ഖ​പ്പെ​ടു​ത്തി. കാ​പ്പി​ക്ക​ള​ത്ത് 208 എം​എം മ​ഴ പെ​യ്തു. തൃ​ക്കൈ​പ്പ​റ്റ-103 എം​എം, അ​രു​ണ​മ​ല-126, പ​ള്ളി​ക്കു​ന്ന്-146, കു​റു​ന്പാ​ല​ക്കോ​ട്ട-162, നീ​ര​ട്ടാ​ടി-102, ത​ളി​മ​ല-184, ചു​ണ്ടേ​ൽ-122, സു​ഗ​ന്ധ​ഗി​രി-147, ക​ട​ച്ചി​ക്കു​ന്ന്-116, മു​ട്ടി​ൽ കോ​ൽ​പ്പാ​റ-180, മ​ക്കി​യാ​ട്-156, വാ​ളാ​ട്-133, വെ​ള്ളാ​രം​കു​ന്ന്-105, മു​ക്കു​ന്നു​മ​ല-170, തേ​റ്റ​മ​ല 204, ബാ​ണാ​സു​ര ഡാം-164, ​ചെ​ന്പ്ര-128 എം​എം എ​ന്നി​ങ്ങ​നെ മ​ഴ ല​ഭി​ച്ചു.

ക​ൽ​പ്പ​റ്റ ഓ​ണി​വ​യ​ൽ-80 എം​എം, പ​ഴൂ​ർ-78, അ​തി​രാ​റ്റു​കു​ന്ന്-74, ക​ല്ലൂ​ർ-58, കാ​ട്ടി​ക്കു​ളം-61, നീ​ർ​വാ​രം-65, തൃ​ശി​ലേ​രി-68 എം​എം എ​ന്നി​ങ്ങ​നെ മ​ഴ പെ​യ്തു. പു​ൽ​പ്പ​ള്ളി​യി​ൽ 43 ഉം ​മു​ള്ള​ൻ​കൊ​ല്ലി​യി​ൽ 32ഉം ​എം​എം മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ർ​ണാ​ട​ക​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കൊ​ള​വ​ള്ളി​യി​ലാ​ണ് കു​റ​ഞ്ഞ അ​ള​വി​ൽ മ​ഴ പെ​യ്ത​ത്-18.1 എം​എം. സ​മീ​പ​പ്ര​ദേ​ങ്ങ​ളാ​യ മ​ര​ക്ക​ട​വി​ൽ 19 ഉം ​ക​ബ​നി​ഗി​രി​യി​ൽ 21.3 ഉം ​എം​എം മ​ഴ​യാ​ണ് പെ​യ്ത​ത്.

ജ​ലാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞു: സ​ജീ​വ​മാ​യി മീ​ൻ​പി​ടിത്ത​ക്കാ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ഴ​പെ​യ്ത് ജ​ലാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞ​തോ​ടെ മീ​ൻ​പി​ടി​ത്തം സ​ജീ​വ​മാ​യി. പ്ര​ധാ​ന​മാ​യും വ​നാ​തി​ർ​ത്തി​ക​ളി​ലെ കു​ള​ങ്ങ​ളി​ലും ത​ട​യ​ണ​ക​ളി​ലും തോ​ടു​ക​ളി​ലു​മാ​ണ് മീ​ൻ​പി​ടു​ത്തം. മ​ഴ ശ​ക്ത​മാ​യി തൊ​ഴി​ൽ കു​റ​യു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ മീ​ൻ​പി​ടി​ത്ത​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. വി​നോ​ദ​മെ​ന്ന​തി​ന​പ്പു​റം ഇ​ത് ഇ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം കൂ​ടി​യാ​ണ്. കൂ​ട്ട​മാ​യെ​ത്തി​യാ​ണ് ഇ​വ​ർ ചൂ​ണ്ട​യും വ​ല​യു​മു​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കു​ന്ന​ത്.

ക​ല്ലൂ​ർ മു​ത്ത​ങ്ങ ക​ണ്ണ​ങ്കോ​ട് തു​ട​ങ്ങി​യ ദൂ​രെ​യു​ള്ള കോ​ള​നി​ക​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള​വ​ർ രാ​വി​ലെ​ത​ന്നെ മീ​ൻ​പി​ടി​ക്കാ​നാ​യി വ​നാ​തി​ർ​ത്തി ത​ട​യ​ണ​ക​ളി​ൽ എ​ത്തി​ച്ചേ​രു​ക​യാ​ണ്. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വ​ർ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മീ​ൻ​പി​ടു​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ടും.

പ​ര​ൽ, തി​ലോ​പ്പി അ​ട​ക്ക​മു​ള്ള മീ​നു​ക​ളാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. മു​ട്ട​യി​ടാ​ൻ എ​ത്തു​ന്ന മീ​നു​ക​ളെ കൂ​ട്ട​ത്തോ​ടെ പി​ടി​ക്കു​ന്ന​ത് മീ​നു​ക​ളു​ടെ വം​ശ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ അ​റു​പ​തോ​ളം ഇ​നം മ​ത്സ്യ​ങ്ങ​ളും പ​ത്തൊ​ൻ​പ​തോ​ളം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യ​ങ്ങ​ളും ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.