മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി
Wednesday, June 26, 2024 5:53 AM IST
കാ​ട്ടി​ക്കു​ളം: കൂ​ട്ട റോ​ഡി​ൽ ഒ​ന്നാം​മൈ​ലി​ൽ മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മ​രം മ​റി​ഞ്ഞ​ത്. വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൽ വൈ​ദ്യു​ത ലൈ​നി​ലും പ​തി​ച്ചു.

ഇ​ത് മ​ണി​ക്കൂ​റി​ലേ​റെ ഗ​താ​ഗ​ത, വൈ​ദ്യു​തി ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നിര​ക്ഷാ​സേ​ന മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഐ. ​ജോ​സ​ഫ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി​ശാ​ൽ, കെ.​ജെ. ജി​തി​ൻ, ബി​നീ​ഷ് ബേ​ബി, വി.​ഡി. അ​മൃ​തേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.