ഹൈസ്കൂൾ വിഭാഗത്തിൽ പരിയാപുരം സെന്റ് മേരീസ് ജേതാക്കൾ
1467429
Friday, November 8, 2024 5:54 AM IST
അങ്ങാടിപ്പുറം: വടക്കാങ്ങര ടിഎസ്എസ് സ്കൂളിൽ സമാപിച്ച 33-ാമത് മങ്കട ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 266 പോയിന്റോടെ തുടർച്ചയായി രണ്ടാം വർഷവും പരിയാപുരം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. 235 പോയിന്റ് നേടി കൊളത്തൂർ നാഷണൽ എച്ച്എസ്എസ് രണ്ടും 201 പോയിന്റോടെ ചെറുകുളമ്പ ഐകെടി എച്ച്എസ്എസ് മൂന്നും സ്ഥാനം നേടി.
ഹയർസെക്കൻഡറി വിഭാഗത്തിൽ 260 പോയിന്റോടെ ചെറുകുളമ്പ് ഐകെടി എച്ച്എസ്എസ് ഒന്നാമതെത്തി. കൊളത്തൂർ നാഷണൽ എച്ച്എസ്എസ് (258 പോയിന്റ്)രണ്ടാം സ്ഥാനവും മക്കരപ്പറമ്പ് ഗവ.എച്ച്എസ്എസ്, മങ്കട ഗവ.എച്ച്എസ്എസ് (181 പോയിന്റ്) മൂന്നാംസ്ഥാനവും നേടി.
യുപി വിഭാഗത്തിൽ 80 പോയിന്റ് നേടി പനങ്ങാങ്ങര ഗവ. യുപിഎസ് ചാമ്പ്യന്മാരായി. 78 പോയിന്റ് വീതം നേടിയ പരിയാപുരം ഫാത്തിമ യുപി, ചെറുകുളമ്പ കെഎസ്കെഎം യുപി, കൊളത്തൂർ എൻഎച്ച്എസ്, വടക്കാങ്ങര എംപിജി യുപി, വെങ്ങാട് ടിആർകെ എയുപി സ്കൂളുകൾ രണ്ടാംസ്ഥാനം പങ്കിട്ടു. എൽപി വിഭാഗത്തിൽ 63 പോയിന്റോടെ ഏറാംതോട് എഎൽപി, കൊളത്തൂർ എൻഎൽപി, പടിഞ്ഞാറ്റുമുറി ജിഎൽപി, മങ്കട ജിഎൽപി വിദ്യാലയങ്ങൾ ഓവറോൾ ചാന്പ്യന്മാരായി. 61 പോയിന്റ് നേടി കോട്ടപ്പറമ്പ് എഎൽപി, വെള്ളില ജിഎൽപി സ്കൂളുകൾ രണ്ടാമതെത്തി.
അറബി കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ വടക്കാങ്ങര ടിഎസ്എസ് വിജയികളായി. തിരൂർക്കാട് എഎംഎച്ച്എസ്, ചെറുകുളമ്പ് ഐകെടി എച്ച്എസ് വിദ്യാലയങ്ങൾ രണ്ടാംസ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ പനങ്ങാങ്ങര ഗവ.യുപി, പുണർപ്പ വിഎംഎച്ച്എം യുപി സ്കൂളുകൾ ഒന്നും പാങ്ങ് ഗവ. യുപി, കൊഴിഞ്ഞിൽ എംഎംഎസ് യുപി സ്കൂളുകൾ രണ്ടാമതുമെത്തി. എൽപി വിഭാഗത്തിൽ പുഴക്കാട്ടിരി എഎൽപി ഒന്നും കുറുവ ഗവ.എൽപി, വെള്ളില ഗവ.എൽപി, പുണർപ്പ വിഎംഎച്ച്എം യുപി എന്നീ വിദ്യാലയങ്ങൾ രണ്ടും സ്ഥാനം നേടി. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ചെറുകുളമ്പ് ഐകെടി എച്ച്എസ്എസ് ഒന്നാമതെത്തി. കൊളത്തൂർ എൻഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. യുപി വിഭാഗത്തിൽ പാങ്ങ് ഗവ.യുപി ഒന്നും പരിയാപുരം ഫാത്തിമ യുപി രണ്ടും സ്ഥാനം നേടി.