‘വൻകിട ടയർ കമ്പനികൾ റബർ കർഷകരുടെ രക്തം ഊറ്റി കുടിക്കുന്നു’
1467428
Friday, November 8, 2024 5:54 AM IST
നിലമ്പൂർ: വൻകിട റബർ ടയർ കമ്പനികൾ റബർ കർഷകരുടെ രക്തം ഊറ്റി കുടിക്കുകയാണെന്ന് റബർ ബോർഡ് അംഗം ആന്റോ ആന്റണി എംപി. റബർ കർഷകരുടെ ദേശീയ സംഘടനയായ എന്‍സി ആര്‍പിഎസിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടത്തിയ റബര്‍ കര്‍ഷക പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്ഷകന് അധ്വാനത്തിന്റെ വിലപോലും ലഭിക്കുന്നില്ല. 240 രൂപ ഉണ്ടായിരുന്ന റബര്‍വില 80 രൂപയിലേക്ക് താഴ്ന്നപ്പോഴും റബര്‍ ഉത്പന്നങ്ങളുടെ വില കുറഞ്ഞില്ല.
റബര്‍ കര്‍ഷകരെ സഹായിക്കുന്ന ഒരു നടപടിയും ഭരണകൂടം സ്വീകരിക്കുന്നില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പി. വി. അബ്ദുല്‍ വഹാബ് എംപി മുഖ്യപ്രഭാഷണം നടത്തി. എന്‍സിആര്‍പിഎസ് ദേശീയ പ്രസിഡന്റ് വി. വി. ആന്റണി അധ്യക്ഷത വഹിച്ചു.
കേരള കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. എം. ഷൗക്കത്ത്, റബര്‍ ബോഡ് മെമ്പറും ബിജെപി മധ്യമേഖലാ പ്രസിഡന്റുമായ എന്‍. ഹരി, കിസാന്‍ സഭ ജനറല്‍ സെക്രട്ടറി തുളസീദാസ് മേനോന്, കേരളാ കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി, എന്‍സിആര്‍പിഎസ് രക്ഷാധികാരി അഡ്വ. സുരേഷ് കോശി, ദേശീയ വൈസ് പ്രസിഡന്റ് ഏബ്രഹാം വര്‍ഗീസ് കാപ്പില്‍ എന്നിവർ സംസാരിച്ചു.