പുഴക്കാട്ടിരി: കൃഷിവകുപ്പ് നടപ്പാക്കുന്ന "കേരഗ്രാമം’ പദ്ധതിയില്‍ മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരി പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതായി മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി എംഎല്‍എ നല്കിയ ശിപാര്‍ശ പ്രകാരമാണ് പുഴക്കാട്ടിരി പഞ്ചായത്തില്‍ കൂടി പദ്ധതി അനുവദിച്ചത്.
മങ്കട നിയോജക മണ്ഡലത്തില്‍ കേരഗ്രാമം നടപ്പാക്കുന്ന ആറാമത്തെ പഞ്ചായത്താണ് പുഴക്കാട്ടിരി. മൂര്‍ക്കനാട്, മങ്കട, കുറുവ, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി പഞ്ചായത്തുകളെ നേരത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാളികേര വികസന പദ്ധതി പ്രകാരം 2024-25 വര്‍ഷത്തിലെ കേര ഗ്രാമങ്ങളുടെ ലിസ്റ്റിലാണ് പുഴക്കാട്ടിരി പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതെന്ന് എംഎല്‍എ അറിയിച്ചു.