കേ​ന്ദ്ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന: ഡി​വൈ​എ​ഫ്ഐ ​വ​ണ്ടൂ​രി​ൽ പ്ര​തി​ഷേ​ധി​ച്ചു
Friday, September 27, 2024 5:37 AM IST
വ​ണ്ടൂ​ർ: യു​വ​ജ​ന​ങ്ങ​ളെ അ​പ​ഹ​സി​ക്കു​ന്ന കേ​ന്ദ്ര മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ വ​ണ്ടൂ​രി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം.

വ​ണ്ടൂ​ർ കു​ഞ്ഞാ​ലി മ​ന്ദി​ര​ത്തി​ൽ നി​ന്ന് പ്ര​ക​ട​ന​വു​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ജം​ഗ്ഷ​നി​ലെ നാ​ല് റോ​ഡു​ക​ളും ചു​റ്റി. ഡി​വൈ​എ​ഫ്ഐ വ​ണ്ടൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​റ​ഹീം, പി. ​ര​ജീ​ഷ്, ഹ​ർ​ഷ, സി.​പി. പ്ര​ണ​വ്, കെ. ​നിം​ഷാ​ജ്, അ​ജ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.