‘മ​ഞ്ചേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല’
Sunday, September 29, 2024 5:32 AM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​ന്നു​വെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ പി. ​ഉ​ബൈ​ദു​ള്ള, പി. ​അ​ബ്ദു​ള്‍ ഹ​മീ​ദ്, ടി.​വി. ഇ​ബ്രാ​ഹിം, എ​ന്നി​വ​രാ​ണ് ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഡോ​ക്ട​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മാ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ല​ഭി​ച്ചു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്നും ഡി​എം​ഒ വി​ശ​ദീ​ക​രി​ച്ചു.

നി​പ, എം ​പോ​ക്സ് പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും ടി.​വി. ഇ​ബ്രാ​ഹം എം​എ​ല്‍​എ പ​റ​ഞ്ഞു. എം ​പോ​ക്സ് പ​ട​രാ​തി​രി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ല്‍ ഒ​ഴി​വു​ള്ള എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യാ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ട​ത്താ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും എം​എ​ല്‍​എ​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ഷ​ണ​ല്‍ ഹൈ​വേ​യി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​യ ഭാ​ഗ​ങ്ങ​ള്‍ ഉ​ട​ന്‍ തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി. ​അ​ബ്ദു​ള്‍ ഹ​മീ​ദ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്ത് ചേ​ളാ​രി​ച്ച​ന്ത​യി​ലേ​ക്ക് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നു​ള്ള പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥ​ലം വി​ട്ടു​കി​ട്ടാ​ത്ത​താ​ണ് ആ​ക്സ​സ് റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ ത​ട​സ​മെ​ന്നും സ്ഥ​ലം വി​ട്ടു​കി​ട്ടി​യാ​ലു​ട​ന്‍ ആ​ക്സ​സ് റോ​ഡ് അ​നു​വ​ദി​ക്കു​മെ​ന്നും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​റി​യി​ച്ചു.


തി​രൂ​ര്‍-​ക​ട​ലു​ണ്ടി റോ​ഡി​ല്‍ ടാ​റിം​ഗ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍റെ പൈ​പ്പ് സ്ഥാ​പി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റം മ​ച്ചി​ങ്ങ​ല്‍ ഭാ​ഗ​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന് മ​റു​പ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലു​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ളും പാ​ഴ് വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​നം ചെ​യ്തു. ആ​സൂ​ത്ര​ണ​സ​മി​തി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രൂ​ര്‍ സ​ബ്ക​ള​ക്ട​ര്‍ ദി​ലീ​പ് കൈ​നി​ക്ക​ര, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ.​ഡി. ജോ​സ​ഫ്, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.