ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു
Friday, September 27, 2024 5:45 AM IST
നി​ല​മ്പൂ​ര്‍: മാ​ന​സി​ക​രോ​ഗി​യാ​യ യു​വാ​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ റെ​യി​ല്‍​വെ ഡി​ആ​ര്‍​എ​മ്മി​ന്‍റെ ഗ​ണ്‍​മാ​നും റെ​യി​ല്‍​വേ പോ​ലീ​സ് ഉ​ദ്യോ​സ്ഥ​നും പ​രി​ക്ക്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട് ഡി​ആ​ര്‍​എം അ​രു​ണ്‍​ത്രി​വേ​ദി നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വെ​യു​ടെ പു​തി​യ പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ക​ത്തി​യു​മാ​യി എ​ത്തി​യ നി​ല​മ്പൂ​ര്‍ മു​തീ​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് ഡി​ആ​ര്‍​എ​മ്മി​നു നേ​രെ പാ​ഞ്ഞെ​ടു​ത്ത​ത്.


ത​ട​യാ​ന്‍ ശ്ര​മി​ച്ച ഗ​ണ്‍​മാ​നും റെ​യി​ല്‍​വെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് റെ​യി​ല്‍​വെ പോ​ലീ​സ് ക​ത്തി പി​ടി​ച്ച് വാ​ങ്ങി. തു​ട​ര്‍​ന്ന് ക​ല്ല് കൊ​ണ്ട് ഇ​ടി​ച്ചാ​ണ് യു​വാ​വ് അ​ക്ര​മി​ച്ച​ത്.

യു​വാ​വി​നെ റെ​യി​ല്‍​വെ പോ​ലീ​സ് നി​ല​മ്പൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യും തി​രൂ​രി​ലെ മാ​ന​സി​ക ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്തു.