നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലാ​ദ്യ​മാ​യി ജെം​സ് കോ​ള​ജി​ന്
Friday, September 27, 2024 5:45 AM IST
മ​ങ്ക​ട : നാ​ക് എ ​ഗ്രേ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കു​ന്ന സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ കോ​ള​ജ് എ​ന്ന ബ​ഹു​മ​തി​ക്ക് രാ​മ​പു​രം ജെം​സ് കോ​ള​ജ് അ​ർ​ഹ​മാ​യി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം നി​ർ​ണ​യി​ക്കു​ന്ന യു​ജി​സി​യു​ടെ കീ​ഴി​ലെ നാ​ക് (NAAC) സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് എ ​ഗ്രേ​ഡ് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ക്കാ​ദ​മി​ക​വും ഭൗ​തി​ക​വു​മാ​യ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ, ലാ​ബു​ക​ൾ, വി​ശാ​ല​മാ​യ ലൈ​ബ്ര​റി, ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി, ഓ​ഡി​യോ വി​ഷ്വ​ൽ തി​യേ​റ്റ​ർ, ഐ​സി​ടി ക്ലാ​സ് റൂ​മു​ക​ൾ , ഇ​ൻ​ഡോ​ർ-​ഔ​ട്ട്ഡോ​ർ ജിം​നേ​ഷ്യം, യോ​ഗ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലി​നു ശേ​ഷ​മാ​ണ് കോ​ള​ജി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

സ​മീ​പ​ഭാ​വി​യി​ൽ നി​ര​വ​ധി നൂ​ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഉ​പ​രി​പ​ഠ​ന​ത്തി​നാ​യു​ള്ള കോ​ച്ചിം​ഗു​ക​ൾ, വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം, പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്ക​ൽ , പ്ലേ​സ്മെ​ന്‍റ് സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ, വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി എം​ഒ​യു ന​ട​പ്പാ​ക്ക​ൽ, സ്വ​യം​ഭ​ര​ണ ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ലാ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.


അ​തോ​ടൊ​പ്പം ത​ന്നെ ബി​എ​ഡ് കോ​ഴ്സ് ആ​രം​ഭി​ക്കു​വാ​നു​ള്ള അം​ഗീ​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ നി​ന്നും ല​ഭി​ച്ച​താ​യും കേ​ന്ദ്ര അം​ഗീ​കാ​രം കൂ​ടി ല​ഭി​ച്ചാ​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം കോ​ഴ്സ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ചെ​യ​ർ​മാ​ൻ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ പ​റ​ഞ്ഞു.

ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി. ​കു​ഞ്ഞാ​ലി , കാ​ള​ക്ക​ൽ മു​ഹ​മ്മ​ദ​ലി, എം. ​അ​ബ്ദു​ള്ള, എം. ​വാ​സു​ദേ​വ​ൻ, പി.​ടി. ഹം​സ, ക​മാ​ൽ അ​ഹ​മ്മ​ദ്, ലൈ​ല, ഇ.​സി. കു​ഞ്ഞ​ഹ​മ്മ​ദ്, പി. ​സി​നി​ജ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ന​വീ​ൻ, ഡോ. ​ഫി​നോ​സ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു