തൊഴിയൂർ സെന്റ് ജോർജ്
ഭദ്രാസനം
വടക്കേക്കാട്: മലബാർ സ്വതന്ത്ര സുറിയാനി സഭ തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനു സഭാമേലധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി ഫാ. തോമസ്കുര്യൻ, സെക്രട്ടറി വിവേക് വടക്കൻ, ട്രഷറർ ബിനീഷ് ചെമ്മണ്ണൂർ എന്നിവർ നേതൃത്വം നൽകി. ഇന്നും നാളെയുമാണ് ഓർമപ്പെരുന്നാൾ ആഘോഷിക്കുന്നത്.
ഗുരുവായൂർ സെന്റ് ആന്റണീസ്
ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തുരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. പ്രിന്റോ കുളങ്ങര നിർവഹിച്ചു. തിരുക്കർമങ്ങൾക്കു ഫാ. വിത്സൻ കൊടുങ്ങൂക്കാരൻ കപ്പൂച്ചിൻ നേതൃത്വം നൽകി. തിരുനാൾ സപ്ലിമെന്റ് കൺവീനർ ബാബു ചിരിയങ്കണ്ടത്തിന് നൽകി പ്രകാശനം ചെയ്തു.
ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ "എഫാത്ത മിഷൻ' മ്യൂസിക്കൽ ബാൻഡ് ഷോ സംഘടിപ്പിച്ചു. 26, 27, 28, 29 തീയതികളിലാണ് തിരുനാളാഘോഷം. തിരുനാൾ കമ്മറ്റി ജനറൽ കൺവീനർ സെബു തരകൻ, ജോയിന്റ് കൺവീനർ ക്രിസ്റ്റഫർ പുത്തൂർ, മദർ സുപ്പീരിയർ സിസ്റ്റർ അന്ന കുരുതുകുളങ്ങര, ട്രസ്റ്റിമാരായ എം.ജെ. സ്റ്റീഫൻ, വി.വി. ജോസ്, ടി.എ. കുരിയാക്കോസ് എന്നിവർ നേതൃത്വം നൽകി.
കുമ്പളങ്ങാട് വിശുദ്ധ യൂദാതദേവൂസ്
വടക്കാഞ്ചേരി: കുമ്പളങ്ങാട് വിശുദ്ധ യൂദാതദേവൂസിന്റെ ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമ റിയത്തിന്റെയും സംയുക്ത തിരുനാളിനു ഇടവക വികാരി ഫാ. ജോയ് കിടങ്ങൻ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നീ തിരുക്കർമങ്ങൾക്ക് ഫാ. പോൾ മുട്ടത്ത് മുഖ്യകാർമികനായി.
വികാരി ഫാ. ജോയ് കിടങ്ങൻ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ തോമസ് എടക്കളത്തൂർ, കൈക്കാരന്മാരായ ഷാജൻ തലക്കോടൻ, ജെയ്സൺ തലക്കോട്ടൂർ, സിജോ പുത്തൂർ, പബ്ലിസിറ്റി കൺവീനർ പ്രിൻസ് തലക്കോട്ടൂർ, ഗോൾഡൻ ജൂബിലി ആഘോഷകമ്മിറ്റി ഭാരവാഹികളായ ജയൻ പുത്തൂക്കര, ജോക്ഷി വേങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.
27, 28, 29 തീയതികളിലാണ് തിരുനാൾ ആഘോഷം.