ക​ൽ​ത്തൂ​ൺ ഇ​ള​കി ദേ​ഹ​ത്തു വീ​ണു പ​തി​നാ​ലു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Saturday, April 27, 2024 10:19 PM IST
ത​ല​ശേ​രി: ക​ൽ​ത്തൂ​ൺ ഇ​ള​കി ദേ​ഹ​ത്തു​വീ​ണു പ​തി​നാ​ലു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. പാ​റാ​ൽ ആ​ച്ചു​കു​ള​ങ്ങ​ര ശ്രീ​നാ​രാ​യ​ണ​മ​ഠ​ത്തി​നു സ​മീ​പം ഓ​ജ​സി​ൽ കെ.​പി. ശ്രീ​നി​കേ​താ​ണ് മ​രി​ച്ച​ത്. തി​രു​വ​ങ്ങാ​ട് വ​ലി​യ മാ​ടാ​വി​ൽ സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ശ്രീ​നി​കേ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ മാ​ട​പ്പീ​ടി​ക​യി​ലെ ത​റ​വാ​ട് വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പാ​ല​യാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ മ​ഹേ​ഷ്-​വ​ലി​യ മാ​ടാ​വി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക സു​നി​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​ച്ഛ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കും അ​മ്മ വോ​ട്ടു​ചെ​യ്യാ​നും പോ​യ​പ്പോ​ൾ മ​ക്ക​ളെ ത​റ​വാ​ട്ട് വീ​ട്ടി​ൽ എ​ത്തി​ച്ച​താ​യി​രു​ന്നു. ഇ​വി​ടെ തു​ണി അ​ല​ക്കു​ന്ന സ്ഥ​ല​ത്തെ ക​ൽ​ത്തൂ​ണി​ൽ പി​ടി​ച്ച് ക​ളി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​നെ കു​ട്ടി​യെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ല​ക്ഷ്മി ന​ന്ദ ഏ​ക​സ​ഹോ​ദ​രി​യാ​ണ്. ന്യൂ ​മാ​ഹി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വ​ലി​യ മാ​ടാ​വ് സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ക​ണ്ടി​ക്ക​ൽ നി​ദ്രാ​തീ​രം വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.